ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും
ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും
എം.സി.എഫ്
ജില്ലയിലെ ഏറ്റവും മികച്ചതും വലിയതുമായി എം.സി.എഫ് ആണ് ആനക്കയം ഗ്രാമ പഞ്ചായത്തിനുള്ളത്
എം.സി.എഫ് ലെ സംഘാടനം :-
- ഹരിതകർമ്മ സേനാ അംഗങ്ങളുടെ എണ്ണം 27 ആയി വർദ്ധിപ്പിച്ചു.
- എല്ലാ വീടുകളേയും ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വാർഡ്തലത്തിൽ ഉണ്ടാക്കി.
- എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത മിത്രം ആപ്പ് വഴി ക്യൂ ആർ കോഡ് പതിച്ചു.
- വീടുകളിൽ പ്ലാസ്റ്റിക്ക് മാലിന്യ സംഭരണത്തിന് വരുന്ന ദിവസം മുൻകൂട്ടി അറിയിച്ചു.
- യൂസർ ഫീ നൽകി സഹകരിക്കാത്ത വീടുകളിൽ ജനപ്രധിനിതികൾ നേരിട്ട് ഇടപെട്ട് ബോധവൽക്കരണം നടത്തി.
പരിഹാരം:-
- കൂടുതൽ വീടുകളെ പരിപാടിയിൽ സഹകരിപ്പിക്കാൻ കഴിഞ്ഞു.
- വാർഡുകളിൽ നടക്കുന്ന വിവാഹം പോലുള്ള ചടങ്ങുകളിലെ അജൈവ മാലിന്യം സംഭരണ കേന്ദ്രത്തിൽ എത്തിച്ചു.
- വലിച്ചെറിയുന്ന മാലിന്യങ്ങളുടെ അളവ് കുറഞ്ഞു.
- വ്യാപാര സംഘടനയുടെ യോഗം വിളിച്ച് കടകളെ കൂടുതലായി ഹരിതകർമ്മ സേനയുമായി സഹകരിപ്പുച്ചു.
- പഞ്ചായത്തിലെ പതിമൂവായിരത്തോളം കുടുംബങ്ങൾ, ആയിരത്തിനു മുകളിൽ വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്തിലെ പദ്ധതിയുമായി സഹകരിച്ചു.
- മാലിന്യം വലിച്ചെറിയല്‍ സംസ്കാരം ഒഴിവാക്കാന്‍ മിനി എം.സി.എഫ് ക്ലീന്‍ മുട്ടിപ്പാലം പദ്ധതി
ചെലവഴിച്ച തുക:-
- എം.സി.എഫി ന്റെ വികസനത്തിനായി സംഭരണ കേന്ദ്രത്തിലേക്ക് പത്ത് ലക്ഷം രൂപ ചിലവിൽ കോണ്‍ക്രീറ്റ് റോഡ് നിർമിച്ചു.
- സാമ്യൂഹ്യ വിരുദ്ധരുടെ ഇടപെടലുകൾ കുറക്കാൻ സുരക്ഷക്കായി എം.സി.എഫി നു ചുറ്റും ചുറ്റുമതിൽ നിർമ്മിച്ചു.
- സംഭരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചപ്പോൾ മഴ നനയാതെ റിജക്റ്റിട് വേസ്റ്റ് സംരക്ഷിക്കാനും തരം തിരിക്കൽ നടത്താനുമായി 35 ലക്ഷം രൂപ ചിലവിൽ എം.സി.എഫ് ന് പുതിയ സംഭരണ കേന്ദ്രം നിർമ്മിച്ചു.
- ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് റെയിൻകോട്ട്, ഗംബൂട്ട് , ഗ്ലൗസ്, യൂണിഫോം എന്നിവ പഞ്ചായത്ത് നൽകി അവരുടെ ആരോഗ്യ സുരക്ഷക്കായി മെഡിക്കൽ ചെക്കപ്പ് ,മെഡിക്കൽ കിറ്റുകൾ നൽകി.
- വിവിധ തലങ്ങളിൽ പരിശീലന കളരികൾ ,ഡ്രൈവിംഗ് പരിശീലനം നൽകി.
- സംഭരിക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് രണ്ട് സംഭരണ കേന്ദ്രം തുടങ്ങി