2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കാഴ്ച്ചപ്പാടും ദൗത്യവും

👁️കാഴ്ചപ്പാട് (Vision)

സമത്വം , മിതത്വം, കാര്യപ്രാപ്തി, ഫലപ്രാപ്തി , പ്രകൃതി സൗഹൃദം എന്നിവ ഉറപ്പ് വരുത്തി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് സമയബന്ധിതമായി സേവനങ്ങൾ ജനങ്ങൾക്ക് നൽകുക

🎯ദൗത്യം (Mission)

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അനുസരിച്ചുള്ള ചുമതലകൾ ആനക്കയം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക്  വേണ്ടി നിർവഹിക്കുക

⚖️ ഗുണമേന്മ നയം

പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.