ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കോവിഡ് മാതൃക

ദുരന്തനിവാരണം 

  • കോവിഡ് പ്രതിരോധ പ്രവർത്തനവും രോഗി പരിചരണവും 

      മറ്റു പ്രദേശങ്ങൾ പോലെ ആനക്കയം പഞ്ചായത്തിലും കോവിഡ് വ്യാപനം നടക്കുന്നു എന്ന് തിരിച്ച് അറിഞ്ഞപ്പോൾ പ്രതിരോധ പ്രവർത്തനത്തിനും കോവിഡ് രോഗി പരിചരണത്തിനും ചുക്കാൻ പിടിക്കാൻ ആവശ്യമായ കോർ കമ്മറ്റി രൂപീകരിച്ചു, ജന പ്രധിനിതികൾ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവർ ഉൾപെട്ടതായിരുന്നു ഈ കമ്മിറ്റി .ഇതിന് നേത്യത്വം വഹിക്കാൻ പഞ്ചായത്ത് തല നോഡൽ ഓഫീസറും വാർഡ് തല നോഡൽ ഓഫീസറും അവരെ സഹായിക്കാൻ ഒരുവാർഡിലേക്ക് 5 തോതിൽ ആർ.ആർ.ടി മാരേയും നിയോഗിച്ചു. പഞ്ചായത് തല പ്രവർത്തനം ഏകോപിപ്പിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂം ഹെൽപ്പ്ഡെസ്ക് സജ്ജമാക്കി. ഇവിടെ രണ്ട് ആംബുലൻസുകളും അതിലേക്ക് ജീവനക്കാരേയും നിയോഗിച്ചിരുന്നു. കോവിഡ് രോഗികൾക്കും കുടുംബങ്ങൾക്കും ഭക്ഷണം,മരുന്ന എന്നിവ ആർ.ആർ.ടി മാരുടെ സഹായത്തോടെ വീടുകളിൽ എത്തിച്ച് നൽകി. കോവിഡ് ടെസ്റ്റ് നടത്താനും രോഗികളെ കൂടുതൽ ചികിത്സക്കായി മറ്റു ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാനും ആംബുലൻസ് ഉപയോഗിച്ചു രോഗികളുടെ എണ്ണം കൂടിയപ്പോഴും വാക്സിനുകൾ കൂടുതൽ ലഭിച്ചപ്പോഴും പരിശോധനക്കും വാക്സിനേഷനുമായി പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി, കമ്മ്യൂണിറ്റി ഹാൾ, റിയോ കണ്‍ വെൻഷൻ സെറ്റർ, ഫാമിമി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ 47 ഓളം വാക്സിനേഷൻ ക്യാമ്പുകൾ നടത്തി.1500 ആളുകൾക്ക് വരെ ഒരു ദിവസം പ്രതിരോധ കുത്തിവെപ്പ് നടത്താൻ സാധിച്ചു. കൂടാതെ മദ്രസകൾ, സ്കൂളുകൾ എന്നിവടങ്ങളിലും വാക്സിനേഷനും പരിശേധനയും നടത്തി. ലഭ്യമായ വാക്സിൻ അടുത്ത് തിവസം തന്നെ പരാതിയില്ലാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തത് ആളുകൾക്ക് ആശ്വാസമായി. സർക്കാർ സമയാസമയങ്ങളിൽ നിർദ്ദേശിച്ചിരുന്ന മുൻഗണന ക്രമം പാലിച്ച് കൊണ്ട് തന്നെ യാണ് വാക്സിൻ നൽകിയിരു്ന്നത്. കോവിഡ് രോഗികൾ മരണപ്പെടുമ്പോൾ മൃതശരീരം വിട്ട് കിട്ടുന്നതിനും സംസ്കരിക്കുന്നതിനുമായി ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ടവർക്ക് കാലതാമസം ഇല്ലാതെ നൽകിയിരുന്നു.

          നാഷണൽ ഹെൽത്ത് മിഷനും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി നടത്തിയ ഫോകസ്സ് ഗ്രൂപ്പ് ഡിസ്കഷനിൽ ആനക്കയം ഗ്രാമ പഞ്ചായത്തിന് പ്രാധിനിധ്യം ലഭിച്ചു. ചർച്ചയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം അബ്ദുൽ റഷീദ്, ടെക്നിക്കൽ അസിസ്റ്റന്റ് എം.ഷഫീഖ് റഹ്മാൻ എന്നിവർ പങ്കെടുത്തു, മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനവും കോവിഡ് ചികിത്സകളും നടത്തിയതിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു. ഒന്നിച്ച് കൈകോർത്ത് പിടിച്ചാൽ ഏത് മഹാമാരിയേയും പിടിച്ച് കെട്ടാം എന്ന് ഈ അനുഭവം ബോധ്യപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനതിന് വേണ്ടി 11,33,809 രൂപ ചിലവളിച്ചു.

  • കടലുണ്ടി പുഴയിലെ വെള്ളപൊക്കം

    പ്രളയകാലത്ത് പുഴക്ക് സമീപത്തെ താമസക്കാരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ആർ.ആർ.ടി ,പോലീസ് ദുരന്തനിവാരണ വള്ണ്ടിയേഴ്സ് എന്നിവരുടെ സഹായത്തോടെ പഞ്ചായത്ത് പ്രവർത്തനങ്ങളെ ഏകോപിപിച്ചു.

  • പന്തല്ലൂർ ഹിൽസിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും

    പന്തല്ലൂർ ഹിൽസിൽ കനത്തമഴയിൽ വലിയ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. പ്രദേശത്തെ റോഡുകൾ തകർന്നു. നടപ്പാലം ഒലിച്ചുപോയി കൃഷിനശിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ഏകോപിച്ച് കൊണ്ട് ദുരിതാശ്വാസ പ്രവർത്തനം നടത്തി.